കൊച്ചി: കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ജില്ലാ സമ്മേളനം വൈ.എം.സി.എ ഹാളിൽ ആരംഭിച്ചു. കൗൺസിൽ സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉണ്ണി ജോസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ശ്രീനി എ.സി. അദ്ധ്യക്ഷവ വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ബിന്ദു കെ.എസ്. പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അജിത ടി.ആർ. റിപ്പോർട്ടും ജില്ലാ ട്രഷറർ മേരി കെ.വി കണക്കും സെക്രട്ടറിയേറ്റ് അംഗം വി. വിനീത് പ്രമേയങ്ങളും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സലീഷ് ടി. ഷാജി നന്ദി പറഞ്ഞു. ഇന്ന് നടക്കുന്ന സമ്മേളനം യുവജന ക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |