കോതമംഗലം: പൂയംകുട്ടി പുഴയിൽ രണ്ട് കാട്ടാനകളുടെ ജഡം കണ്ടെത്തി. ഒന്ന് പിടിയാനയാണ്. ഇന്നലെ രാവിലെയാണ് നാട്ടുകാർ ജഡങ്ങൾ കാണുന്നത്. തുടർന്ന് വനപാലകരെ അറിയിക്കുകയായിരുന്നു. ഒരു കിലോമീറ്ററിനുള്ളിലാണ് രണ്ട് ജഡങ്ങളും ഉണ്ടായിരുന്നത്. കണ്ടൻപാറയിലും മണികണ്ഠൻചാൽ ചപ്പാത്തിന് സമീപത്തുമാണ് അടിഞ്ഞത്. വനപാലകരുടെ നേതൃത്വത്തിൽ വടം ഉപയോഗിച്ച് വലിച്ച് കരയിലെത്തിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിച്ചു.
ദിവസങ്ങൾക്കുമുമ്പ് പൂയംകുട്ടി മേഖലയിൽ കനത്തമഴയും മലവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു. മലവെള്ളപ്പാച്ചിലിൽപ്പെട്ടാകാം ആനകൾ ചരിഞ്ഞതെന്നാണ് കരുതുന്നത്. ഇതിനുമുമ്പും പലതവണ പൂയംകുട്ടി വനത്തിലെ ആനകൾക്ക് ഇത്തരത്തിൽ അപകടമുണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |