കോഴിക്കോട്: അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് എച്ച്.ഐ.വി /എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി 8, 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കോഴിക്കോട് ഗവ. നഴ്‌സിഗ് സ്‌കൂൾ ഹാളിൽ ജില്ലാതല റെഡ് റിബൺ ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. വടകര പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എസ് ദേവതീർത്ഥ, എം അപേക്ഷ ശങ്കർ ടീം ഒന്നും പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ദിൽന റഹ്മാൻ, എം ശ്രേയ എന്നിവർ രണ്ടും ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ബി എൽ ഗൗരി, സ്വാതിക സന്തോഷ് എന്നിവർ മൂന്നും സ്ഥാനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |