തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണം സംബന്ധിച്ച് കുട്ടികൾക്ക് നല്ല ഭക്ഷണം ഉറപ്പാക്കണം എന്ന തലക്കെട്ടിൽ കേരള കൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്ത് മന്ത്രി വി.ശിവൻകുട്ടി. മുഖപ്രസംഗം മന്ത്രി സ്വന്തം ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. മുഖപ്രസംഗത്തിന് നന്ദി പറഞ്ഞ മന്ത്രി അഭിനന്ദനങ്ങൾക്കൊപ്പം വിമർശനങ്ങളും ഉൾക്കൊള്ളുന്നതായി ഫേസ് ബുക്കിൽ കുറിച്ചു.
ജയിൽപുള്ളികൾക്കല്ല സ്കൂൾ കുട്ടികൾക്കാണ് നല്ല ഭക്ഷണം ഉറപ്പാക്കേണ്ടതെന്ന നടൻ കുഞ്ചാക്കോ ബോബന്റെ പ്രസ്താവനയെക്കുറിച്ച് പരാമർശിച്ച മുഖപ്രസംഗം കുട്ടികൾക്ക് മികച്ച ഭക്ഷണം ഉറപ്പാക്കുന്നതിന് മെനു പരിഷ്കരിക്കുന്നതിനൊപ്പം പദ്ധതിക്ക് തുക അനുവദിക്കുന്നതിൽ അധികാരികളുടെ ശ്രദ്ധ പതിയണമെന്നാണ് ഓർമ്മിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |