പാലക്കാട്: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന തല ബഡ്സ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. 16നാണ് സംസഥാന ബഡ്സ് ദിനാഘോഷം ആചരിക്കുന്നത്. തൃത്താല പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയ അധ്യക്ഷയായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി.റജീന, വൈസ് പ്രസിഡന്റ് കെ.പി.ശ്രീനിവാസൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റമാരായ ടി.സുഹ്റ, വി.വി.ബാലചന്ദ്രൻ, കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ അനുരാധ, സിഡിഎസ് ചെയർപേഴ്സൺ സുജിത ജയപ്രകാശ്, സുജാത മനോഹരൻ, ലത സത്ഗുണൻ, സൗമ്യ സതീശൻ, മെമ്പർ ദീപ, അലി, ബഡ്സ് അദ്ധ്യാപകർ, ബഡ്സ് പിടിഎ സെക്രട്ടറിമാർ, മെമ്പർ സെക്രട്ടറിമാർ ജില്ലാ പ്രോഗ്രാം മാനേജർ ജിജിൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |