വട്ടിയൂർക്കാവ് : മുൻ രഞ്ജി ക്രിക്കറ്റ് താരം മരുതം ഒഡീസിയിൽ 3ഇ ഫ്ലാറ്റിൽ വി. മണികണ്ഠ കുറുപ്പ് അന്തരിച്ചു. 86 വയസായിരുന്നു. അറുപതുകളിലും എഴുപതുകളിലും കേരളത്തിനായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ഇടംകൈയൻ പേസറായ മണികണ്ഠ കുറുപ്പ് തന്റെ സ്വിംഗും ആക്യുറസിയും കൊണ്ട് എതിർ ടീം ബാറ്റർമാരുടെ പേടി സ്വപ്നമായിരുന്നു.
1965/66 സീസൺ മുതൽ 1972/73 സീസൺ വരെ നീണ്ടു നിന്ന ഫസ്റ്റ് ക്ലാസ് കരിയറിൽ കേരളാ ജേഴ്സിയിൽ 23 മത്സരങ്ങളിൽ നിന്ന് അദ്ദേഹം 40 വിക്കറ്റുകളാണ് നേടിയത്. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ ബാറ്റർമാരാ മൺസൂർ അലി ഖാൻ പട്ടൗഡി, എം.െൽ ജയ്‌സിംഹ,അബ്വാസ് അലി ബെയ്‌ഗ്, പി.കൃഷ്ണമൂർത്തി തുടങ്ങിയവരെയെല്ലാം തന്റെ ഇടംകൈയൻ സ്വിംഗ് ബോളുകൾ കൊണ്ട് പുറത്താക്കിയിട്ടുണ്ട് മണികണ്ഠ കുറുപ്പ്. തന്റെ അവസാന രഞ്ജി സീസണിൽ മൈസൂരുവിന്റെ (ഇന്നത്തെ കർണാർക) പ്രധാന ബാറ്രർമാരായ ഗുണ്ടപ്പ വിശ്വനാഥ്, ബ്രിജേഷ് പട്ടേൽ എന്നിവരേയും താരം പുറത്താക്കി.1969/70 സീസണി? വെറും 4 മത്സരങ്ങളിൽ നിന്ന് അദ്ദേഹം 14 വിക്കറ്റുകൾ വീഴ്‌ത്തി. ആ സീസണിൽ ആന്ധ്രയ്‌ക്കെതിരെ 5 വിക്കറ്റ് നേട്ടവുമുണ്ടായിരുന്നു. പിന്നീട് എസ്.ബി.ടിയിൽ സ്പോർട് ഓഫീസറായി.
തെക്കേ പേവർത്തല കുടുംബാംഗമാണ്.ഭാര്യ : കെ.എം. ശ്യാമളാ ദേവി (റിട്ട. അഡിഷണൽ സെക്രട്ടറി, പി.എസ്.സി). മക്കൾ : പരേതനായ രഞ്‌ജിത് കുറുപ്പ്, പരേതനായ വിനോദ് കുറുപ്പ്, ദീപാ കിഷോർ. മരുമക്കൾ : സ്വപ്ന വിനോദ് (ക്ലൈസ്ട്രോൺ ഗ്ലോബൽ, യു.എ.ഇ), നന്ദ കിഷോർ (ബിസിനസ്സ്). സംസ്കാരം ഉച്ചയ്ക്ക് 12 ന് തൈക്കാട് ശാന്തി കവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |