തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അതിന്റെ നിലനിൽപ്പിനായി നീതിപൂർവമായ തിരഞ്ഞെടുപ്പാണ് വേണ്ടത്. അതിന് കൃത്യമായ വോട്ടർപട്ടികയാണ് ആവശ്യം. തൃശൂർ ഉൾപ്പെടെ പലയിടങ്ങളിലും ഇക്കാര്യത്തിൽ കലർപ്പുണ്ടായി. പാർട്ടി അന്ന് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. രാഹുൽ ഗാന്ധി രാജ്യത്ത് ഒട്ടാകെ നടന്ന ഗുരുതരമായ ക്രമക്കേട് വെളിപ്പെടുത്തിയതോടെ ഇക്കാര്യം കൂടുതൽ വ്യക്തമായി. ഉത്തരവാദിത്വപ്പെട്ടവർ ഇക്കാര്യം പരിശോധിക്കണം. തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ അർഹതയില്ലാത്തവരെ നിരവധി ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടനാ വിഷയത്തിൽ എം.പിമാരുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |