വിശ്വസുന്ദരിപ്പട്ടം ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന സുസ്മിത സെന്നും മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമിയും കണ്ടുമുട്ടി. മുംബയിലെ സലൂണിൽ വച്ചായിരുന്നു ഇരുവരുടെയും കണ്ടുമുട്ടൽ. സുസ്മിത തന്നെ ആലിംഗനം ചെയ്തുവെന്നും ഏറെ നേരം സംസാരിച്ചെന്നും റിമി ടോമി. സുസ്മിതയുടെ അടുത്ത കൂട്ടുകാരി തൃശൂരിൽ ആണ്. സുസ്മിത അഭിനയിച്ച ആര്യഎന്ന ഡിസ്നി പ്ളസ് ഹോട് സ്റ്റാർ പരമ്പരയുടെ ആരാധികയാണ് താനെന്ന് റിമി അറിയിക്കുകയും ചെയ്തു.
സുസ്മിതയോടൊപ്പമുള്ള ചിത്രവും പങ്കുവച്ചു.
അതേസമയം ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ ആദ്യമായി വിശ്വസുന്ദരി കിരീടം ചൂടിയതിന്റെ 31 മനോഹര വർഷങ്ങളാണിത്. ജീവിതത്തിലെ അമ്മ വേഷത്തിൽ തിളങ്ങുകയാണ് സുസ്മിത. നീണ്ട നിയമയുദ്ധത്തിലൂടെ 24-ാം വയസിൽ റെനെ എന്ന പെൺകുട്ടിയെ സുസ്മിത ദത്തെടുത്തിരുന്നു. പിന്നീട് അലീഷ എന്ന മറ്റൊരു പെൺകുട്ടിയേയും. 25 കാരി റെനെയുടെയും 15 കാരി അലീഷയുടെയും അമ്മയാണ് സുസ്മിത ഇപ്പോൾ. എന്റെ ഹൃദയത്തിൽ നിന്ന് പിറന്നവർ എന്നാണ് മക്കളെക്കുറിച്ച് സുസ്മിത പറയാറുള്ളത്.
രണ്ടുവർഷം മുൻപ് സുസ്മിതയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് ആൻജി പ്ളാസ്റ്റി നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |