ഈ സാമ്പത്തിക വർഷം 100 പേർക്ക് ഗുണം ലഭിക്കും
തിരുവനന്തപുരം : നിർധനരായ രോഗികൾക്ക് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) അത്യാധുനിക റോബോട്ടിക് സർജറി സൗജന്യമായി നൽകും.നടപ്പ് സാമ്പത്തിക വർഷത്തിൽ 100 രോഗികൾക്ക് സൗകര്യം ലഭ്യമാകുമെന്ന് ആർ.സി.സി ഡയറക്ടർ ഡോ.രേഖ എ. നായർ അറിയിച്ചു.
സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രോഗികൾക്ക് എൽ.ഐ.സി ഇന്ത്യയുമായി ചേർന്നാണ് സൗജന്യ ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കുന്നത്.
ഇതിനായി 1.25 കോടി രൂപ എൽ.ഐ.സിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിൽ നിന്നും ആർ.സി.സിക്ക് കൈമാറും. കഴിഞ്ഞ സാമ്പത്തിക വർഷത്തിലും എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഒരു കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ആർ.സി.സിക്ക് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |