വർക്കല:സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ വഴിയിൽ തടഞ്ഞു നിറുത്തി ആക്രമിച്ച കേസിൽ ആറംഗ സംഘത്തിലെ ഒരാൾ പിടിയിൽ.ശ്രീനിവാസപുരം സ്വദേശി കണ്ണനാണ് (27) അറസ്റ്റിലായത്. തൊടുവേ സ്വദേശികളായ സൽമാൻ( 29), സുൽത്താൻ(20) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.ഞായറാഴ്ച ഉച്ചയോടെ മന്നാനിയ അറബിക് കോളേജിന് സമീപമാണ് കേസിനാസ്പദമായ സംഭവം.ലഹരി കേസിൽ പ്രതിയായ കണ്ണനെ പൊലീസിന് ഒറ്റുകൊടുത്തെന്ന് ആരോപിച്ചായിരുന്നു സംഘം മർദ്ദിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നത്. കൈയിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് കണ്ണനും സംഘവും യുവാക്കളെ ആക്രമിക്കുകയായിരുന്നുവെന്നാണ് മൊഴി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |