തൊടുപുഴ: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്നുംസ്വർണ്ണ മാല തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ് നാട് രാമനാഥപുരം മഞ്ചൂർ സ്വദേശി കാർത്തിക് രാജാണ് (30) പിടിയിലായത്. നാമക്കലിൽ നിന്നാണ് പ്രതി അറസ്റ്റിലായത്. വാഗമൺ സ്വദേശിനായ യുവതിയിൽ നിന്നും രണ്ട് പവനോളം സ്വർണമാണ് കവർന്നത്. കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം. തമിഴ്നാട് കുടുംബപശ്ചാത്തലമുള്ള യുവതി തമിഴ് മാട്രിമോണിയിൽ പരസ്യം നൽകിയിരുന്നു. ഇത് വഴി ഇരുവരും തമ്മിൽ സൗഹൃദത്തിലായി. തുടർന്ന് പരിചയപ്പെട്ട അഞ്ചാം ദിവസം യുവതിയെ കാണാൻ ഇയാൾ തൊടുപുഴയിലെത്തി. ഇരുവരും നഗരത്തിൽ ഷോപ്പിംഗ് നടത്തുന്നതിനിടയിൽ ഇയാൾ സൂത്രത്തിൽമാല കൈക്കലാക്കുകയായിരുന്നു. മാല നഷ്ടപ്പെട്ടതിനെ തുടർന്ന് യുവതി ഇയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി നൽകാത്തതിനെ തുടർന്ന് തൊടുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽ നിന്നും ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൊടുപുഴ സി.ഐ എസ്. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |