പൈനാവ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇടുക്കി ഏലപ്പാറ ചെമ്മണ്ണിലാണ് സംഭവം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
ചെന്നൈ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പീരുമേട് നിന്നും ഫയർഫോഴ്സ് എത്തി തീ അണയ്‌ക്കുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനത്തിൽ ഉള്ളവർ പുറത്തിറങ്ങി ഓടി മാറുകയായിരുന്നു. അതിനാൽ തലനാരിഴയ്‌ക്ക് അപകടം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |