തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ സഞ്ചാരി ക്യാപ്റ്റൻ ശുഭാംശു ശുക്ള ഇന്ന് നാട്ടിൽ മടങ്ങിയെത്തും. ശുഭാംശു തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദൗത്യത്തിനിടയിലും ശേഷവും എല്ലാവരിൽ നിന്നും അവിശ്വസനീയമായ സ്‌നേഹവും പിന്തുണയും ലഭിച്ചു. ഇന്ത്യക്കാരുമായി എന്റെ യാത്രാനുഭവങ്ങൾ പങ്കിടാൻ ഇനിയും കാത്തിരിക്കാനാവില്ല. സംഘാംഗങ്ങളെ പിരിയാൻ ബുദ്ധിമുട്ടാണ്, പക്ഷേ നമ്മൾ ജീവിതത്തിൽ മുന്നോട്ട് പോകേണ്ടതുണ്ട്. എന്റെ കമാൻഡർ ഗാസ്‌ട്രോ പെഗ്ഗി പറയുന്നതുപോലെ, ബഹിരാകാശ യാത്രയിലെ ഒരേയൊരു സ്ഥിരമായ കാര്യം മാറ്റമാണ്. ഇത് ജീവിതത്തിലും ബാധകമാണെന്ന് ഞാൻ വിശ്വസിക്കുന്നു - ബോളിവുഡ് സിനിമയായ സ്വദേശിലെ ഗാനത്തിനൊപ്പം ശുഭാംശു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ജൂൺ 26നാണ് ആക്സിയം 4 ദൗത്യ സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. ദൗത്യം പൂർത്തിയാക്കി ജൂലായ് 15നാണ് ഭൂമിയിലെത്തിയത്. ആഗസ്റ്റ് 23ന് ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ ദിനാഘോഷ ചടങ്ങിൽ ശുഭാംശു മുഖ്യാതിഥിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |