പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയതായി എം. വിജിൻ എം.എൽ.എ അറിയിച്ചു. കൃഷി വകുപ്പ് സംസ്ഥാന ഹോൾട്ടികൾച്ചർ മിഷൻ വഴി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിക്ക് 30.25 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഏറെ പോഷക ഗുണമുള്ള കൂണിന്റെ ഉത്പാദന വർദ്ധനവും മൂല്യവർദ്ധനവും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയിൽ 100 ചെറുകിട കൂണുത്പാദന യൂണിറ്റുകൾ, രണ്ട് വൻകിട ഉത്പാദന യൂണിറ്റുകൾ, ഒരു വിത്തുത്പാദന യൂണിറ്റ്, 10 കമ്പോസ്റ്റ് യൂണിറ്റുകൾ, രണ്ട് പാക്ക് ഹൗസുകൾ, മൂന്ന് സംസ്കരണ യൂണിറ്റുകൾ, 100 കർഷകർക്കുള്ള പരിശീലനം എന്നിവ ഉൾപ്പെടെ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിലൂടെ കർഷകർക്ക് മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നും എം. വിജിൻ എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |