ആലുവ: ആലുവ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളന ശതാബ്ദി സ്മൃതി മന്ദിരത്തിനും തോട്ടുമുഖം വാത്മീകി കുന്നിൽ ഗുരുദേവ ധ്യാന മണ്ഡപത്തിനും തറക്കല്ലിട്ടു.
സർവമത സമ്മേളന ശതാബ്ദി സ്മൃതി മന്ദിരത്തിന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും വാത്മീകി കുന്നിലെ ധ്യാന മണ്ഡപത്തിന് സ്പോൺസർ കൂടിയായ യു.എ.ഇ അലൈൻ മെഡിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. സുധാകരനും ശിലാന്യാസം നിർവഹിച്ചു.
വാത്മീകി കുന്നിൽ നടന്ന ചടങ്ങിൽ സ്വാമി സച്ചിദാനന്ദ, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി വിശ്രുതാത്മാനന്ദ, സ്വാമിനി ആര്യനന്ദ, സ്വാമിനി നാരായണ ചിത്പ്രകാശിനി, സ്വാമിനി നാരായണദർശനമായി, ഗുരുധർമ്മ പ്രചരണ സഭ യുവജന വിഭാഗം ചെയർമാൻ രാജേഷ് സഹദേവൻ, ജർമ്മനി ആംബോസ് ഡയറക്ടർ ഡോ. ആർ.കെ. വരുൺ, ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് ബാബുരാജൻ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ വി.ഡി. രാജൻ, കൗൺസിലർ സുനിൽഘോഷ് എന്നിവർ സംബന്ധിച്ചു. അദ്വൈതാശ്രമം മേൽശാന്തി പി.കെ. ജയന്തൻ പൂജാകർമ്മകൾക്ക് കാർമ്മികത്വം വഹിച്ചു.
അദ്വൈതാശ്രമത്തിൽ സർവമത സമ്മേളന ശതാബ്ദി സ്മൃതി മന്ദിര ശിലാന്യാസ ചടങ്ങിൽ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉൾപ്പെടെ നിരവധി സന്ന്യാസി ശ്രേഷ്ഠന്മാരും പ്രമുഖ വ്യക്തികളും പങ്കെടുത്തു. ദുബായ് എക്‌സ്‌പെർട്ട് യുണൈറ്റ് മറൈൻ സർവീസ് ചെയർമാൻ മുരളീധര പണിക്കരാണ് മന്ദിരം നിർമ്മിച്ച് സമർപ്പിക്കുന്നത്.
'ദൈവദശകം" സമർപ്പണ സമ്മേളനം
ആലുവ: ശ്രീനാരായണ ഗുരുദേവൻ വിളിച്ചുചേർത്ത പ്രഥമ സർവമത സമ്മേളന ശതാബ്ദിയോടനുബന്ധിച്ച് 'ദൈവദശകം" ലോകത്താകെ വിവിധ ഭാഷകളിൽ ഗ്രാനൈറ്റിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിൽ ആദ്യ സ്മാരകഫലകം സ്ഥാപിച്ചതിന്റെ സമർപ്പണ സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ഡോ. സുരേഷ് മധുസുദനൻ അദ്ധ്യക്ഷനായി. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സംസാരിച്ചു. ജർമ്മനി ആംബോസ് ഡയറക്ടർ ഡോ. ആർ.കെ. വരുൺ, ഭാര്യ ഡോ. വീണ മോഹനൻ എന്നിവരാണ് ലോകത്താകമാനം ശിലാഫലകം സമർപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |