പൊന്നാനി: പൊന്നാനി ഹാർബറിൽ ബോട്ടുകൾ നങ്കൂരമിടുന്നതിന് സ്ഥലസൗകര്യമില്ല.പൊന്നാനിയിൽ നിലവിൽ 220ഓളം ചെറുതും വലുതുമായ ബോട്ടുകളും നൂറിലധികം ചെറുവള്ളങ്ങളുമുണ്ട് ഇവയെല്ലാം ഹാർബറിൽ അടുപ്പിക്കാൻ പെടാപ്പാട് പെടുകയാണ്. മത്സ്യം ഇറക്കിയ ശേഷം ബോട്ടുകൾ ഹാർബറിൽ നിന്നും മാറ്റുന്നില്ല.വലിയ ബോട്ടുകൾ വാർഫിൽ സ്ഥിരമായി കെട്ടിയിടുന്നതിനാൽ ചെറിയ ബോട്ടുകൾക്ക് മീൻ ഇറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.പൊന്നാനി ഹാർബർ കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്ന നൂറിലധികം ചെറുബോട്ടുകൾക്ക് മത്സ്യങ്ങൾ കയറ്റി ഇറക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.ഇതിന് പരിഹാരം കാണാൻ പലപ്പോഴും അധികൃതർ തയ്യാറല്ല. മൺസൂൺ സമയത്ത് വലിയ തിരമാലകൾ അടിക്കുന്നത് കാരണം ഹാർബറിൽ ബോട്ട് നിറുത്തുന്നതിന് സാധിക്കുന്നില്ല. പുലിമുട്ടുകളുടെ നീളം വർദ്ധിപ്പിച്ചാൽ മാത്രമെ സ്ഥലസൗകര്യമുണ്ടാവുകയുള്ളു. സാധ്യതാ പഠനം നടത്തി പുലിമുട്ടുകളുടെ നീളം വർദ്ധിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുവാനും ഒപ്പം പോർട്ടിന്റെ കീഴിലുള്ള പഴയ പാതാർ സ്ഥലത്ത് ആഴം കൂട്ടുകയും കല്ലും കോൺക്രീറ്റ് ബ്ലോക്കും ഉപയോഗിച്ച് രണ്ടു സൈഡും സംരക്ഷിച്ച് ബോട്ടുകൾ കെട്ടുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്താൽ മാത്രമേ പൊന്നാനിയിൽ മുഴുവൻ ബോട്ടുകളും വർഷക്കാലത്ത് കടലിൽ നിന്നും തിരയടിക്കാതെ സംരക്ഷിച്ച് സൗകര്യപ്രദമായി നിറുത്താൻ സാധിക്കൂ
ബോട്ട് യാർഡ് എന്നുവരും
നിലവിൽ ഡ്രഡ്ജിങ്ങ് നടന്നിട്ട് നാളുകളായി. പഴയ പാതാറിന്റെ ഭാഗത്തും ഹാർബറിന്റെ കിഴക്ക് ഭാഗത്തും ഡ്രഡ്ജിങ് നടത്തി ബോടുകൾ കെട്ടാനുള്ള സൗകര്യം നൽകിയാൽ മത്സ്യബന്ധന ബോട്ടുകൾക്ക് അത് ഉപകാരമാകും. കൂടാതെ നിലവിൽ പൊന്നാനിയിലെ എല്ലാ ബോട്ടുകളും ചെറിയ ഒരു പണിക്ക് വേണ്ടി പോലും അക്കരെയുള്ള പടിഞ്ഞാറേക്കരയിലുള്ള സ്വകാര്യ ബോട്ട് യാർഡിനെയാണ് ആശ്രയിക്കുന്നത്. അങ്ങോട്ട് പോയിവരുന്നത് വളരെ ബുദ്ധിമുട്ടായത് കാരണം പൊന്നാനിയിൽ ഒരു യാർഡ് കൊണ്ടുവരുന്നത് മത്സ്യതൊഴിലാളികൾക്ക് അത്യാവശ്യമാണ്. സ്വകാര്യ യാർഡുകളിൽ അറ്റകുറ്റപണി നടത്തുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട് പൊന്നാനിയിൽ ബോട്ട് യാർഡ് വരുമെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും പിന്നീട് അത് എവിടെയും എത്തിയില്ല.
ഇരുന്നൂറിൽ അധികം ബോട്ടുകൾക്ക് കുടിവെള്ളം എടുക്കുന്നതിനു ആകെ മൂന്നു പൈപ്പുകൾ മാത്രമേയുള്ളൂ. കൃത്യമായി മാലിന്യനിർമ്മാർജനം നടക്കാത്തതിനാൽ വലിയ രോഗപകർച്ച സാധ്യതകളുമുണ്ട്.
കബീർ
ജനറൽ സെക്രട്ടറി
പൊന്നാനി ബ്ലോക്ക് കോൺഗ്രസ്
ബോട്ടുകൾ തിങ്ങി നിറഞ്ഞു പൊന്നാനി ഹാർബർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |