മാഡ്രിഡ്: സ്പാനിഷ് ലാലിഗയിലെ പുതിയ സീസണിലെ ആദ്യ മൽസരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണയ്ക്ക് വിജയ തുടക്കം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മയ്യോർക്കയെ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് തകർക്കാണ് ബാഴ്സ ജയിച്ച് തുടങ്ങിയത്. ഗോളടിച്ചും അടിപ്പിച്ചും കളം നിറഞ്ഞ യുവവിസ്മയം ലമീൻ യമാലാണ് ബാഴ്സയുടെ വിജയ ശില്പി. ഒന്നാം പകുതിയിൽ തന്നെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് മയ്യോർക്കയ്ക്ക് വലിയ തിരിച്ചടിയായത്.
മത്സരത്തിൻ്റെ ഏഴാം മിനിട്ടിൽ തന്നെ യമാലിൻ്റെ പാസിൽ നിന്ന് റഫീഞ്ഞ നേടിയ ഗോളിൽ ബാഴ്സ ലീഡെടുത്തു. 23ാം മിനിട്ടിൽ ഫെറാൻ ടോറസ് ബാഴ്സയുടെ ലീഡുയർത്തി.
പിന്നാലെ 33-ാം മനു മോർലസും 38-ാം മിനിട്ടിൽ വേദത്ത് മുറീക്വിയും ഡ്രയറക്ട ) ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയതോടെ 9 പേർ മാത്രമായി തുടർന്നങ്ങോട്ട് കളിക്കേണ്ട ഗതികേടായി മയ്യോർക്കയ്ക്ക്.ബാഴ്‌സ ഗോളി ജൊവാൻ ഗാർസിയക്കെതിരെ അപകടകരമായ ചലഞ്ച് നടത്തിയതിനാണ് റഫറി വാർ പരിശോധിച്ച് മുറിക്വയ്‌ക്ക് നേരിട്ട് ചുവപ്പ് കൊടുത്തത്.
പിന്നീട് ബാഴ്സയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ മയ്യോർക്ക ബുദ്ധിമുട്ടിയെങ്കിലും നിശ്ചിത സമയത്ത് ഗോൾ വഴങ്ങാതെ അവർ പിടിച്ചു നിന്നു.
എന്നാൽ രണ്ടാം പകുതിയുടെ അധികസമയത്ത് യമാൽ ബാഴ്സയുടെ മൂന്നാം ഗോൾ നേടി വിജയം സീൽ ചെയ്തു.
ബാഴ്‌സയ്‌ക്കായി ജൊവൻ ഗാർസിയ, റാഷ്ഫോർഡ്.ജോഫ്രെ ടോറന്റ്‌സ് എന്നിവരുടെ ബാഴ്‌സ ജേഴ്‌സിയിലെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |