തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനത്തിന് സെപ്തംബർ 10 വരെ അപേക്ഷിക്കാം. www.sgou.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം. 29 യു.ജി/ പി.ജി പ്രോഗ്രാമുകളിലേക്കും 3 സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമാണ് അപേക്ഷിക്കേണ്ടത്. എം.ബി.എ, എം.സി.എ പ്രോഗ്രാമുകളും ഈവർഷം ആരംഭിക്കും. യു.ജി.സി അംഗീകാരം ലഭിച്ചെന്ന് വൈസ് ചാൻസലർ ഡോ.വി.പി.ജഗതി രാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.5റീജിയണൽ സെന്ററുകളുടെ പരിധിയിലായി സംസ്ഥാനത്ത് ഉടനീളം 45 പഠനകേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം ജില്ലയിൽ കല്ലാട്ടുമുക്ക് നാഷണൽ കോളേജ്, നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ്, തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവ കൂടാതെ ഈ വർഷം മുതൽ ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് എൻജിനിയറിംഗ്, വഴുതക്കാട് കേരള ഹിന്ദി പ്രചാരസഭ, പാളയം ഗവ.സംസ്കൃത കോളേജ് എന്നിവകൂടി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠനകേന്ദ്രങ്ങളാകും.അഡ‌്മിഷന് ടി.സി നിർബന്ധമല്ല. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി മിനിമം യോഗ്യതയുള്ളവർക്ക് ബിരുദത്തിന് പ്രവേശനം നേടാം.
17 യു.ജി പ്രോഗ്രാമുകളും 12 പി.ജി പ്രോഗ്രാമുകളുമാണുള്ളത്. ഇതിൽ 6 യു.ജി പ്രോഗ്രാമുകൾ നാലുവർഷ ഓണേഴ്സ് ഘടനയിലാണ്. സിൻഡിക്കേറ്റ് അംഗങ്ങളായ വി.പി.പ്രശാന്ത്, ഡോ.പി.പി.അജയകുമാർ, ഡോ.സി.ഉദയകല, ഡോ.എ.ബാലകൃഷ്ണൻ, ജി.സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.
യു.ജി/ പി.ജി പ്രോഗ്രാമുകൾ
നാലു വർഷ ഓണേഴ്സ് പ്രോഗ്രാമുകൾ: ബി.ബി.എ ,ബി.കോം ബി.എ
മൂന്ന് വർഷ ബിരുദ പ്രോഗ്രാമുകൾ: ബി.എസ്‌സി ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്, ബി.എ നാനോ എന്റർപ്രണർഷിപ്പ്, ബി.സി.എ, ബി.എ അറബിക്, ഹിന്ദി, സംസ്‌കൃതം, അഫ്സൽ ഉൽ ഉലമ,ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്.
പി.ജി പ്രോഗ്രാമുകൾ: എം.കോം, എം.എ (ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി, സംസ്‌കൃതം, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ് )
സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ: സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് (ഐ.സി.ടി അക്കാഡമിയുമായി സഹകരിച്ച്), സർട്ടിഫിക്കറ്റ് ഇൻ അപ്ലൈഡ് മെഷീൻ ലേർണിംഗ്
അടുത്ത വർഷം ആരംഭിക്കുന്ന പ്രോഗ്രാമുകൾ: ബി.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം.എസ്.ഡബ്ലിയു, എം.എസ്‌സി മാത്തമാറ്റിക്സ്, എം.ലിബ്, ബി.ലിബ്, ബി.എഡ്, റിസർച്ച് പ്രോഗ്രാമുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |