കൊച്ചി: സപ്ലൈകോ ശബരി ബ്രാൻഡിൽ അഞ്ച് പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടി റിമ കല്ലിങ്കലിന് ഉത്പന്നങ്ങൾ നൽകി ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ആദ്യ വിൽപ്പന നിർവഹിച്ചു. ഓണക്കാലത്ത് അരി, വെളിച്ചെണ്ണ, മുളക് എന്നിവ ലഭ്യമാക്കാനും വെളിച്ചെണ്ണ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ പൊതുവിപണി വില കുറയ്‌ക്കാനും സപ്ലൈകോയുടെ ഇടപെടലിലൂടെ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
അരിപ്പൊടി (പുട്ടുപൊടി, അപ്പം പൊടി), പായസം മിക്‌സ് (സേമിയ / പാലട 200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ് ), പാലക്കാടൻ മട്ട അരി (വടി, ഉണ്ട) എന്നിവയാണ് പുതിയ ഉത്പന്നങ്ങൾ.
ചടങ്ങിൽ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, ജനറൽ മാനേജർ വി.എം ജയകൃഷ്ണൻ, അഡിഷണൽ ജനറൽ മാനേജർ വി.കെ. അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.
മികച്ച വിലക്കുറവ്
കിലോയ്ക്ക് 88രൂപയുള്ള പുട്ടുപൊടിയും അപ്പം പൊടിയും 46 രൂപയ്‌ക്ക് നൽകും. പുട്ടുപൊടിയും അപ്പം പൊടിയും ചേർന്നുള്ള കോംബോ ഓഫറിന് 88 രൂപയാണ്. 20 രൂപയുള്ള കല്ലുപ്പ് 12 രൂപയ്‌ക്കും പൊടിയുപ്പ് 12.50നും 60 രൂപ എം.ആർ.പിയുള്ള പഞ്ചസാര 50 രൂപയ്‌ക്കും ശബരി ബ്രാൻഡിൽ ലഭ്യമാക്കും. സേമിയ/ പാലട പായസം മിക്‌സിന്റെ വില 200 ഗ്രാമിന് 42 രൂപയാണ്.
പാലക്കാടൻ മട്ട വടിയരി പത്ത് കിലോയ്‌ക്ക് 599 രൂപ, ഉണ്ട അരി 506 രൂപ, പാലക്കാടൻ മട്ട വടിയരി അഞ്ച് കിലോയ്‌ക്ക് 310രൂപ, ഉണ്ട അരി 262 രൂപ എന്നിങ്ങനെയാണ് പുതിയ ശബരി ഉത്പന്നങ്ങളുടെ വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |