കോഴിക്കോട് : ക്വീൻസെെഡ് അക്കാഡമിയുടെ നേതൃത്വത്തിൽ 31ന് രാവിലെ 9ന് ബ്ലൂ ഡയമണ്ട് മാളിൽ ഓൾ കേരള ചെസ് ചാമ്പ്യൻഷിപ്പ് നടത്തും. അൺറേറ്റഡ് വിഭാഗത്തിൽ 8,12,15 വയസിൽ താഴെയുള്ളവർക്കും ഓപ്പൺ വിഭാഗത്തിലുമാണ് മത്സരം . ഒന്നു മുതൽ അഞ്ച് വരെ സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10,000, 6000, 4000, 2000, 1000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനമായി നൽകും. ആറ് മുതൽ 10 വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് 700 രൂപയും 11 മുതൽ 15 വരെ സ്ഥാനം നേടുന്നവർക്ക് 500 രൂപയും ക്യാഷ് പ്രെെസും നൽകും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്ക് ട്രോഫിയും സമ്മാനമായി നൽകും. രജിസ്ട്രേഷൻ ഫീ 500 രൂപ. അവസാന തിയതി 30. വാർത്താസമ്മേളനത്തിൽ പങ്കജ്.ഒ, കീർത്തി ഗംഗാധരൻ, അശ്വിൻ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് : 9961103892, 6235238124.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |