തിരുവനന്തപുരം:പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് കമ്മിറ്റി യോഗം ജില്ലാ കളക്ടർ അനു കുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികൾക്കുള്ള ചികിത്സാധനസഹായവും വിവാഹ ധനസഹായവും പ്ലാന്റേഷൻ റിലീഫ് ഫണ്ടിൽ നിന്നും അനുവദിച്ചു.
ചികിത്സാ ധനസഹായത്തിന് 12 അപേക്ഷകളും വിദ്യാഭ്യാസ ധനസഹായത്തിന് എട്ട് അപേക്ഷകളും വിവാഹ ധനസഹായതിന് ഒരു അപേക്ഷയുമാണ് അംഗീകരിച്ചത്. അപാകതകളും സാങ്കേതിക പ്രശ്നങ്ങളുമുള്ള അപേക്ഷകളിൽ ചർച്ച നടത്താനും കമ്മിറ്റി തീരുമാനിച്ചു. ബോണക്കാട് എസ്റ്റേറ്റിലെ ലയങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ തീരുമാനമായി.
നിലവിൽ 38 വീടുകളുടെ പണി പൂർത്തിയായി. യോഗത്തിൽ ജി.സ്റ്റീഫൻ എം.എൽ.എ,തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസർ,നെടുമങ്ങാട് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ,വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |