കൊല്ലം: പത്രപ്രവർത്തകനും ചലച്ചിത്രകാരനുമായ രാജൻ.പി തൊടിയൂരിനെ ബി.ജെ.പി- ഒ.ബി.സി മോർച്ചയുടെ സംസ്ഥാന മീഡിയ കൺവീനറായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിയമിച്ചു. കേരളത്തിലെ ആദ്യ ക്യാമ്പസ് സിനിമ 'ദി ഗ്യാപ്', ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം 'കരിയർ മാഗസിൻ', ആദ്യ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് ടെലിഫോൺ ഇ ഡയറക്ടറി, ആദ്യ ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോം 'കബളിവാല ഡോട്ട് കോം', യു.എ.ഇയിലെ ആദ്യ ഇൻഫർമേർഷ്യൽ ടി.വി ചാനൽ 'എക്സ് വിഷൻ ടി.വി', എന്നിവയുടെ സ്ഥാപകനായ രാജൻ.പി തൊടിയൂർ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, ഭാരത് സേവാസമാജ് അവാർഡ്, യു.എ.ഇ സർക്കാരിന്റെ മാദ്ധ്യമ അവാർഡ് എന്നിവയ്ക്ക് അർഹനായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |