അക്ഷയ്‌കുമാർ, സെയ്‌ഫ് അലിഖാൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹൈവാൻ എന്ന ബോളിവുഡ് ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ, രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി ആണ് മോഹൻലാലിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. വർമ്മയുടെ സംവിധാനത്തിൽ ആഗ് ആണ്ര ണ്ടാമത്തെ ചിത്രം. രാജ് കുമാർ നന്തോഷിയുടെ ഹല്ലാ ബോളിൽ അതിഥി വേഷവും അവതരിപ്പിച്ചു. 2011ൽ അനിൽ കപൂർ, അജയ് ദേവ് ഗൺ എന്നിവരെ നായകന്മാരാക്കി പ്രിയദർശൻ സംവിധാനം ചെയ്ത തേസ് എന്ന ചിത്രത്തിലും മോഹൻലാൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 14 വർഷത്തിനുശേഷം മോഹൻലാൽ ബോള ിവുഡിൽ അഭിനയിക്കുകയാണ്.
ഒപ്പം സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രിയദർശൻ ഹൈവാൻ സംവിധാനം ചെയ്യുന്നത്. ഹൈവാനിൽ മോഹൻലാൽ കഥാപാത്രം പ്രേക്ഷകർക്ക് സർപ്രൈസ് ആയിരിക്കും. കൊച്ചിയിൽ ഹൈവാന്റെ ചിത്രീകരണം പുരോഗമി ക്കുന്നു.അതേസമയം
കരാർ ഉറപ്പിച്ച സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞാൽ സിനിമാരംഗത്തുനിന്ന് വിരമിക്കാൻ പ്രിയദർശൻ ആഗ്രഹിക്കുന്നുണ്ട്.
മോഹൻലാലിനെ നായകനാക്കി നൂറാമത്തെ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണ് പ്രിയദർശൻ. തിരക്കഥ പൂർത്തിയായാൽ അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ബൊമാൻ ഇറാനി, ഷരിബ് ഹാഷ്‌മി, അസ്രാണി, സയ്യാമി ഖേർ തുടങ്ങിയവരാണ് ഹൈവാനിലെ മറ്റു താരങ്ങൾ. ദിവാകർ മണി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്‌ഷൻ ഡിസൈൻ നിർവഹിക്കുന്നത് സാബു സിറിൾ. ഹൈവാന് വാഗമണ്ണിലും ഉൗട്ടിയിലും മുംബെയിലും ചിത്രീകരണമുണ്ട്. കെ.വി.എൻ പ്രൊഡക്‌ഷൻൻസ്, തെസ്‌പിയൻ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |