കല്ലമ്പലം : മാവിൻമൂട് നവോദയം ഗ്രന്ഥശാല വനിതാവേദി നടത്തിയ കൈമാറ്റക്കടയിൽ പുനരുപയോഗമൂല്യമുള്ള വസ്ത്രങ്ങൾ, പാത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കുകയും ആവശ്യക്കാരായവർ സൗജന്യമായി തിരഞ്ഞെടുക്കുകയും ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എൻ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വനിതാവേദി കൺവീനർ പി.ബീന, സെക്രട്ടറി ബി.രാജലാൽ,കവി ശശി മാവിൻമൂട്,കെ.കെ.സജീവ്,പി.സന്ധ്യ,ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്,പി.എസ്.ഗിരിജ,സതീശൻ,വി.പ്രശോകൻ,എസ്. മധുസൂദനകുറുപ്പ്,റീത്ത,മായ,രേവതി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |