പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനം ഭൗതിക സൗകര്യ വികസനം,ഫാക്ടറി നിർമ്മാണം,ക്ലീൻ എനർജി, ടെക്‌നോളജി തുടങ്ങിയ മേഖലയിൽ സുസ്ഥിര സഹകരണം ഉറപ്പു വരുത്താൻ സഹായിച്ചേക്കും.ഉന്നത വിദ്യാഭ്യാസ,തൊഴിൽ മേഖലകളിൽ ഇന്ത്യയ്ക്ക് ഏറെ സാധ്യതകൾക്ക് വഴി തുറക്കും.68 ബില്യൺ ഡോളറാണ് വരുന്ന 10 വർഷക്കാലയളവിൽ ജപ്പാൻ ഇന്ത്യയിൽ മുതൽ മുടക്കാനൊരുങ്ങുന്നത്.സംരംഭകത്വം,സ്റ്റാർട്ടപ്പ് എന്നിവയിൽ രാജ്യത്ത് ജപ്പാൻ സഹകരണത്തോടെ കൂടുതൽ പദ്ധതികൾ നടപ്പിലാക്കും.ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് ജാപ്പനീസ് സർവകലാശാലകളിൽ ടെക്‌നോളജി.ഗവേഷണം എന്നിവയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും.അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ സർവകലാശാലകൾക്ക് ജപ്പാൻ സർവകലാശാലകളുമായി സുസ്ഥിര സഹകരണം.ട്വിന്നിങ്,ഡ്യൂവൽ ബിരുദ പ്രോഗ്രാമുകൾ എന്നിവ ഉറപ്പുവരുത്തും.
എൻ.ഐ.ടി കോഴിക്കോട് 2025 ഒക്ടോബർ 10- 11 തീയതികളിൽ പതിനഞ്ചാം ഇൻഡോ- ജപ്പാൻ സയൻസ് & ടെക്‌നോളജി കോൺക്ലേവ് സംഘടിപ്പിക്കുന്നുണ്ട് (ICFAST 2025). ഇതോടൊപ്പം ജപ്പാനുമായുള്ള സയൻസ് ആൻഡ് ടെക്‌നോളജി രംഗത്തെ പരസ്പര സഹകരണത്തിന്റെ നാല്പതാം വാർഷികം കൂടിയാണിത്. ഇന്ത്യൻ JSPS അലുമ്നി അസോസിയേഷനുമായി സഹകരിച്ചാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത് (IJAA). ഫിസിക്കൽ സയൻസ്,കെമിക്കൽ സയൻസ്,ബയോളജിക്കൽ സയൻസ്, എൻജിനിയറിംഗ്,സയൻസ്,ടെക്‌നോളജി,മാനേജ്മന്റ് എന്നീ മേഖലകളിൽ ഗവേഷകർക്കും പ്രൊഫെഷനലുകൾക്കും കോൺക്ലേവിൽ പങ്കെടുക്കാം. www.icfast2025.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |