മുംബയ്:മഹാരാഷ്ട്രയിൽ നാലു നില കെട്ടിടം തകർന്ന് വീണ് 17 പേർക്ക് ദാരുണാന്ത്യം.നിരവധി പേർക്ക് പരിക്കേറ്റു.ഇവരെ വസായ് വിരാറിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വിരാർ ഈസ്റ്റിലെ രമാഭായ് അപ്പാർട്ട്മെന്റിന്റെ ഒരു ഭാഗമാണ് തകർന്ന് വീണത്. വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ ഫയർ ഡിപ്പാർട്ട്‌മെന്റും ദേശീയ ദുരന്ത നിവാരണ സേനയും (എൻ.ഡി.ആർ.എഫ്) രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.സംഭനവത്തിൽ നിരവധി വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |