തലയോലപ്പറമ്പ് : തലയോലപ്പറമ്പ് 12-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പി.സി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെയും വാർഡിലെ മുതിർന്ന പ്രവർത്തകരെയും മണ്ഡലം പ്രസിഡന്റ് കെ. ഡി ദേവരാജൻ ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ് വേലിക്കകത്ത്, വിജയമ്മ ബാബു, വാർഡ് സെക്രട്ടറി വിജയൻ മാനാമ്പ്രയിൽ, നിഖിൽ പൊന്നപ്പൻ, സി.കെ സണ്ണി, ബിജു മഞ്ഞിപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |