നീണ്ടൂർ: നീണ്ടൂർ ഗ്രാമ പഞ്ചായത്ത് ഓണം വിപണന മേള ഇന്ന് മുതൽ മൂന്ന് വരെ പ്രാവട്ടം ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11 ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. ചിപ്‌സ്, നാടൻ പലഹാരങ്ങൾ, കറിപ്പൊടികൾ, ധന്യപ്പൊടികൾ വെളിച്ചെണ്ണ, പലതരം അച്ചാറുകൾ, പുളി, പപ്പടം, സോപ്പ് ഉത്പന്നങ്ങൾ, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, കശുവണ്ടി, കിസ്മിസ്, സേമിയ പാലട, തുണിത്തരങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭ്യമാണ്. ജീവിത ശൈലി രോഗങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |