ചീമേനി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചെറുവത്തൂർ ഏരിയ സമ്മേളനം പൂമാല ഓഡിറ്റോറിയത്തിൽ നടന്നു. അഖിലേന്ത്യ അസിസ്റ്റന്റ് സെക്രട്ടറി എൻ. സുകന്യ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. ശകുന്തള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. സുമതി ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.പി.വി ജാനകി ജില്ലാ പ്രസിഡന്റ് പി.സി സുബൈദ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. ശാന്ത, ഇ. ചന്ദ്രമതി, ടി.കെ സുബൈദ, എം.വി സുമ എന്നിവർ സംസാരിച്ചു. രക്തസാക്ഷി പ്രമേയം കെ.പി രജനിയും അനുശോചന പ്രമേയം കെ.വി ശോഭനയും അവതിരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ടി. നാരായണൻ സ്വാഗതം പറഞ്ഞു. ചെറുവത്തൂർ സ്റ്റേഷനിൽ നിർത്തലാക്കിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ഏരിയ സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |