ആലത്തൂർ: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ(സപ്ലൈകോ) ആലത്തൂർ നിയോജകമണ്ഡല ഓണം ഫെയർ ആരംഭിച്ചു. ആലത്തൂർ സപ്ലൈകോ സൂപ്പർമാർക്കറ്റ് പരിസരത്ത് നടന്ന ഓണം ഫെയർ കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെപ്തംബർ നാല് വരെ ഫെയർ പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കും. പരിപാടിയിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ആസാദ്, ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈനി, വാർഡ് അംഗം ഐ.നജീബ്, റേഷൻ ഇൻസ്‌പെക്ടർ ജെസി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |