പത്തനംതിട്ട: ലഹരിക്കെതിരെ പൊതുസമൂഹത്തെ ബോധവത്ക്കരിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി ശാസ്ത്ര വേദി തയ്യാറാക്കിയ കുടുംബ സംരക്ഷണവലയം എന്ന കൈപ്പുസ്തകം ജില്ലാ പ്രസിഡന്റ് സജി കെ.സൈമണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സമിതി അംഗം ഡോ.ഗോപി മോഹൻ പ്രകാശനം ചെയ്തു. വിവിധ സ്കൂളുകളിൽ ലഹരിയ്ക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും കൈപ്പുസ്തകം വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. റെനീസ് മുഹമ്മദ്, മനോജ് ഡേവിഡ് കോശി, നസീർ കടയ്ക്കാട്, ചേതൻ കൈമൾ മഠം, ബിജു മലയിൽ, ആൻസി തോമസ്, ഗീവറുഗീസ് ജോൺ, ജോസ് കൊടുന്തറ, തോമസ് ജോർജ്, എം.ഒ.ജോൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |