തിരുവനന്തപുരം: തിരുവോണത്തിന് 3 നാൾ മാത്രം ശേഷിക്കെ ഓണം മൂഡിൽ മുങ്ങി തലസ്ഥാനം. ഓണവില്പനയും തിരക്കും ഗതാഗതക്കുരുക്കും നിറഞ്ഞ് ഓണത്തിലേക്കുള്ള ഓട്ടമാണ്.
നഗരത്തിലെ ചെറുതും വലുതുമായ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെല്ലാം ഓണക്കോടി തിരയുന്നവരുടെ തിരക്ക്. ഫുട്പാത്തുകളും വസ്ത്ര വില്പനക്കാർ കൈയേറിയിട്ടുണ്ട്. ഫാൻസി ഐറ്റങ്ങൾക്കുള്ള കടകളിലും വലിയ തിരക്കാണ്. ഓണക്കാല റീലുകളും ഫോട്ടോ ഷൂട്ടും പുതിയ ട്രെൻഡായതിനാൽ ഫാൻസി ഷോപ്പുകൾക്കും വസ്ത്രശാലകൾക്കും ആ വകയിലും വലിയ കോൾ തരപ്പെടുന്നു.
സദ്യവട്ടത്തിനുള്ള സാധനങ്ങൾ വാങ്ങാനുള്ള തിരക്കേറെയും ചാല, കിഴക്കേകോട്ട, പാളയം എന്നിവിടങ്ങളിലാണ്. ഡിസ്കൗണ്ട് സെയിലുകളും ഓഫറുകളുമാണ് ഓണവിപണിയെ ഉഷാറാക്കുന്നത്. സാധാരണ വൈകുന്നേരങ്ങളിലാണ് കടകളിൽ തിരക്ക് കൂടുന്നതെങ്കിൽ ഓണക്കാലത്ത് രാവിലെ മുതൽ തിരക്ക് തന്നെ. തുണിക്കടകൾ രാത്രി വൈകിയേ അടയ്ക്കാറുള്ളൂ. ഷോപ്പിംഗിന് എത്തുന്നവരുടെ രാത്രി ഭക്ഷണം പുറത്ത് നിന്നായതിനാൽ തട്ടുകടകൾക്കും റസ്റ്റോറന്റുകൾക്കും നല്ല കച്ചവടവും കിട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |