കൊച്ചി: ജിമ്മിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്ന കേസിൽ ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ആലുവ സ്വദേശി പി.ഡി. ജിന്റോയുടെ അറസ്റ്റ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി 12വരെ നീട്ടി. ജിന്റോ നൽകിയ മുൻകൂർ ജാമ്യ ഹർജി ഓണാവധിക്ക് ശേഷം പരിഗണിക്കും.
ജിന്റോയുടെ ഉടമസ്ഥതയിൽ എറണാകുളം വെണ്ണലയിലുള്ള ജിം പരാതിക്കാരിയായ യുവതി ഏറ്റെടുത്ത് നടത്തുകയാണ്. ജിമ്മിൽ കയറിയ ജിന്റോ 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്നാണ് പരാതി. മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് കക്ഷി ചേരാൻ പരാതിക്കാരി അപേക്ഷ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |