പയ്യന്നൂർ : സ്റ്റുഡന്റ് പോലീസ് കേഡറ്റ് കണ്ണൂർ റൂറൽ ജില്ല പയനിയേഴ്സ് പയ്യന്നൂർ മേഖലയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സഹകരണ ആശുപത്രിയിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.പി.സി പയ്യന്നൂർ മേഖലാ പയനിയർ ചെയർമാൻ അഞ്ജലി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി , കെ.വിനോദ്കുമാർ മുഖ്യാതിഥിയായിരുന്നു. എസ്.പി.സി കണ്ണൂർ റൂറൽ എഡിഎൻ, ഒ.കെ.പ്രസാദ്, സഹകരണ ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി.കുഞ്ഞിക്കണ്ണൻ, ആശുപത്രി സെക്രട്ടറി കെ.വി.സന്തോഷ്, പ്രോജക്ട് അസിസ്റ്റന്റ് സി.എം.ജയദേവൻ, സി വി.രാജു, എം.വി.രതീഷ് , കെ.നിസാമുദ്ദീൻ സംസാരിച്ചു. എസ്.പി.സി അലൂമിനി മേഖലാ കൺവീനർ പി.വി.കശ്യപ് സ്വാഗതവും ജോയിന്റ് കൺവീനർ കാർത്തിക് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |