പാലക്കാട്: തച്ചനാട്ടുകര പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കൃഷിഭവനിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് പാർവതി ഹരിദാസ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ.പി.ബുഷറ, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.പി.സുബൈർ, എം.സി.രമണി, എ.കെ.വിനോദ്, കൃഷിഓഫീസർ കെ.പി.ദിലു, ചെത്തല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുസ്തഫ പാറക്കല്ലിൽ, കെ.പി.കുഞ്ഞുമുഹമ്മദ്, കുടുംബശ്രീ ചെയർപേഴ്സൺ രജനിപ്രിയ, കൃഷി അസിസ്റ്റന്റ് അബ്ദുൽ സമദ് തുടങ്ങിയവർ സംസാരിച്ചു. മറ്റു ജനപ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് - കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഓണച്ചന്ത ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |