കരുനാഗപ്പള്ളി: ഡിജിറ്റൽ മണി ട്രാൻസാക്ഷനുകൾക്ക് ബാങ്കുകൾ ഈടാക്കുന്ന സർവീസ് ചാർജുകൾക്കും കറണ്ട് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴ ഈടാക്കുന്നതിനുമെതിരെ യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ (യു.എം.സി) സംസ്ഥാന കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത്. ഇതിന്റെ ഭാഗമായി സെപ്തംബർ 16ന് എറണാകുളത്തെ റിസർവ് ബാങ്കിന് മുന്നിൽ വൻ മാർച്ച് നടത്തും. മാർച്ചിലും ധർണയിലും ജില്ലയിൽ നിന്ന് 250 പേരെ പങ്കെടുപ്പിക്കാൻ യു.എം.സി കൊല്ലം ജില്ലാ ഭാരവാഹികളുടെയും താലൂക്ക് ഭാരവാഹികളുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി. ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ സ്വാഗതവും റൂഷ പി.കുമാർ നന്ദിയും പറഞ്ഞു.
എം. സിദ്ദിഖ് മണ്ണാന്റയ്യം, എം.പി. ഫൗസിയ തേവലക്കര, ഷംസുദ്ദീൻ വെളുത്തമണൽ, ശ്രീകുമാർ വള്ളിക്കാവ്, റഹീം മുണ്ടപള്ളി, സജു.ടി. നാസർ ചക്കാലയിൽ, രതീഷ്, സുധീർ കാട്ടിൽതറയിൽ, ജിനു എന്നിവർ യോഗത്തിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |