കൊട്ടാരക്കര: കോട്ടവട്ടം ഡി.കെ.എം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഓണാഘോഷത്തോടനുബന്ധിച്ച് ഒരു ഓണച്ചന്ത സംഘടിപ്പിച്ചു. കുട്ടികളുടെ വീടുകളിൽ നിന്ന് ശേഖരിച്ച ഏത്തവാഴക്കുല, വാഴക്കൂമ്പ്, ചേന, ചേമ്പ്, ഇഞ്ചി, മത്തൻ, കാച്ചിൽ, തേങ്ങ തുടങ്ങിയ കാർഷിക ഉത്പ്പന്നങ്ങൾ ചന്തയിൽ വിൽപ്പനയ്ക്ക് വെച്ചു.
കൂടാതെ, സ്കൂളിലെ അടുക്കളത്തോട്ടത്തിൽ വിളഞ്ഞ ചുരക്ക, പയർ, ചീര, മുളക് എന്നിവയും കുട്ടികളുടെ വീടുകളിൽ തയ്യാറാക്കിയ ഓണപ്പലഹാരങ്ങളും ചന്തയിൽ ലഭ്യമായിരുന്നു. പൊതുജനങ്ങൾക്കും ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങാൻ അവസരമുണ്ടായിരുന്നു. സ്കൂളിലെ ഓണച്ചന്തയെക്കുറിച്ച് അറിഞ്ഞ ജ്യോതികുമാർ ചാമക്കാല സ്ഥലത്തെത്തിയിരുന്നു. അദ്ധ്യാപകരും പി.ടി.എ കമ്മിറ്റിയും ചേർന്നാണ് ഓണച്ചന്തയ്ക്ക് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |