മോസ്കോ: യു.എസിന്റെ പ്രതികാര നടപടികൾ തുടരുന്നതിനിടെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വിലയിൽ കിഴിവ് പ്രഖ്യാപിച്ച് റഷ്യ. ക്രൂഡ് ഓയിൽ ബാരലിന് 3 മുതൽ 4 ഡോളർ വരെ വിലക്കിഴിവാണ് റഷ്യ വരുത്തിയത്. സെപ്തംബറിലും ഒക്ടോബറിലും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന യുരാൾ ഗ്രേഡിൽപ്പെട്ട ക്രൂഡ് ഓയിലിനാണ് വിലക്കിഴിവ് ചുമത്തിയതെന്നാണ് റിപ്പോർട്ട്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി ഇന്ത്യയ്ക്ക്മേൽ യു.എസ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |