കാഞ്ഞങ്ങാട്: ബല്ലത്ത് മഴുക്കട ശ്രീ തീക്കൂട്ടി അറേക്കൽ ദേവസ്ഥാനം മാതൃസമിതിയുടെ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവ്. മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലികളും വാടാർ മല്ലികയുമാണ് കൃഷിയിറക്കിയത്. പുല്ലൂർ പെരിയ ആഗ്രോ സർവീസിൽ നിന്നും അഞ്ചു രൂപ നിരക്കിൽ ലഭിച്ച 400 ചെടികളാണ് കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്റെ പിന്തുണയും മാർഗ നിർദ്ദേശവും സ്വീകരിച്ച് കൃഷി ചെയ്തത്. വിളവെടുപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി വി അർജിത ഉദ്ഘാടനം ചെയ്തു. കൃഷിഭവൻ ഫീൽഡ് ഓഫീസർ പി രമേഷ് കുമാർ പദ്ധതി വിശദീകരിച്ചു .ദേവസ്ഥാനം പ്രസിഡന്റ് എം.ദാക്ഷായണി അധ്യക്ഷത വഹിച്ചു. എം.കുഞ്ഞമ്പു പൊതുവാൾ, രാമകൃഷ്ണൻ ഉപ്പിലിക്കൈ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.രതീഷ് സ്വാഗതവും എം.പത്മാവതി നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |