ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്തിലെ മാട്ടുമന്ത ജംഗ്ഷനിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഉയരവിളക്ക്(ഹൈമാസ്റ്റ്) കണ്ണടച്ചിട്ട് നാല് മാസം. കുററിപ്പള്ളം, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, എലപ്പുള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർ രാത്രി വൈകുംവരെ ഈ കവലയിൽ ഉണ്ടാകും. ഹൈമാസ്റ്റ് കണ്ണടച്ചതോടെ ഇവിടം കൂരിരുട്ടാണ്. പ്രദേശത്ത് തെരുവുനായ് ശല്യവും രൂക്ഷമാണ്. കഴിഞ്ഞ മേയിലാണ് അവസാനമായി ഇവിടത്തെ ഉയരവിളക്ക് പ്രകാശിച്ചത്. അതിനുശേഷം ലൈറ്റ് നന്നാക്കാൻ അധികൃതർ ശ്രമിച്ചിട്ടില്ലെന്നും എത്രയും വേഗം ലൈറ്റ് നന്നാക്കണമെന്നും കവലയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും വ്യാപാരികളും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |