കണ്ണൂർ: കൊൽക്കത്തൻ പ്രീമിയർ ലീഗ് ക്ലബായ ഭവാനിപൂർ എഫ്.സി.യിൽ നിന്ന് ടി.ഷിജിനെ ടീമിലെത്തിച്ച് കണ്ണൂർ വാരിയേഴ്സ് ഫുട്‌ബോൾ ക്ലബ്. സെന്റർ ഫോർവേർഡായും വിംഗറായും തിളങ്ങുന്ന ഷിജിന്റെ വരവ് വാരിയേഴ്സിന്റെ അറ്റാക്കിംഗിന് മൂർച്ച കൂട്ടും.
ഗോകുലം കേരള എഫ്.സിക്ക് വേണ്ടി ഐ ലീഗ് .ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ്, കേരള പ്രീമിയർ ലീഗ് എന്നീ ടൂർണമെന്റിൽ കളിച്ചിട്ടുള്ള താരമാണ് ഷിജിൻ. ഐ ലീഗിൽ ഗോകുലത്തിന് വേണ്ടി ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗോകുലം ജഴ്സിയിലെ 22 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും രണ്ട് അസിസ്റ്റും താരം നേടിയിട്ടുണ്ട്. 2024ൽ ഹൈദരാബാദിൽ വച്ച് നടന്ന സന്തോഷ് ട്രോഫിയിൽ കേരള ടീമിലും അംഗമായിരുന്നു.അന്ന് ടീം ഫൈനലിൽ ബംഗാളിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം പരാജയപ്പെട്ടത്. ഗ്രൂപ്പ് മത്സരത്തിൽ ഡൽഹിക്കെതിരെ ഗോളും നേടിയിട്ടുണ്ട്. ഗുജറാത്തിൽ നടന്ന 36ാം ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ടീമിലും ഷിജിൻ തിളങ്ങിയിരുന്നു. 2020ൽ ഭുവനേശ്വരിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ കിരീടമണിഞ്ഞ കേരള യൂണിവേഴ്സിറ്റി ടീമിലും അംഗമായിരുന്നു. 2018ൽ ആഗ്രയിൽ നടന്ന ഏഷ്യൻ സ്‌കൂൾ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടുകെട്ടിയതോടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |