കോടഞ്ചേരി: കോഴിക്കോട് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വട്ടച്ചിറ ഉന്നതിയിൽ വെച്ച് എങ്കളാരവ - പട്ടിക്കവർഗ ഊരുകൂട്ട ഉന്നതി സംഗമം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ചു.ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിഷ റെജി,സൂരജ് ബി, ജമീല അസ്സീസ്, സൂസൻ വർഗീസ്, റോസിലി മാത്യു, അതുൽ എസ്.കെ, അനഘ ആർ, അയ്യപ്പൻ തുടങ്ങിയവർപ്രസംഗിച്ചു. പഠന മികവ് തെളിയിച്ചവർക്കുള്ള ഉപഹാര വിതരണം, ഉന്നതികളിൽ വിവിധ മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ചവരെ ആദരിക്കൽ, കാർഡ് വിതരണം എന്നിവയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |