കയ്പമംഗലം: ബസിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിലായി. ബസ് ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യക്കുള്ള വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തു. എസ്.എൻ പുരം ആല സ്വദേശി തോട്ടാശ്ശേരി വീട്ടിൽ സുജിത്തിനെയാണ് (38) തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സുജിത്ത് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2006ൽ ഒരാൾ മരണപ്പെടാനിടയായ വാഹനാപകടക്കേസിലും, 2008ൽ ഒരു വധശ്രമക്കേസിലും പ്രതിയാണ്. സംഭവത്തിൽ ഉൾപ്പെട്ട ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ ഗുരുവായൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന വലിയപറമ്പിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ച് ചാവക്കാട് കടപ്പുറം സ്വദേശിയായ ബൈക്ക് യാത്രികൻ മുഹമ്മദ് അനസ് മരണപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആർ.ബിജു, എസ്.ഐമാരായ അഭിലാഷ്.ടി, സിയാദ്, ജയ്‌സൺ, ഷാരൂഖ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |