ആകാശത്ത് പ്രകൃതിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ഇന്ന് ദൃശ്യമാകാൻ പോകുന്നത്. രാജ്യമെമ്പാടും ദൃശ്യമാകുന്ന പൂർണ്ണ ചന്ദ്രഗ്രഹണമാണ് ഏവർക്കും ഇന്ന് കാണാൻ കഴിയുക. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുന്ന നേരം ചന്ദ്രന്റെ ഉപരിതലത്തിൽ നിഴൽ വീഴുമ്പോഴാണ് പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുക. എന്നാൽ സൂര്യഗ്രഹണം പോലെ ചന്ദ്രഗ്രഹണം നമ്മുടെ കാഴ്ചയെ ബാധിക്കുമോയെന്നാണ് പലർക്കും ഉണ്ടാകാം.
നേരിട്ടുള്ള സൂര്യപ്രകാശം കണ്ണിന് സ്ഥിരമായ കേടുപാടുകൾ വരുത്തുമെന്ന് എല്ലാവർക്കും അറിയാമെങ്കിലും ചന്ദ്രഗ്രഹണത്തിൽ അത് ഉണ്ടാകുകയില്ല. സൂര്യഗ്രഹണം ഏൽക്കുന്നതിൽ ഒട്ടേറെ അപകടസാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം യാതൊരു സംരക്ഷിത ഉപകരണങ്ങളുമില്ലാതെ തന്നെ ചന്ദ്രഗ്രഹണം സുരക്ഷിതമായി കാണാൻ കഴിയും. ചില നുറുങ്ങ് വിദ്യകൾ ഉപയോഗിച്ചാൽ നിങ്ങൾക്ക് മികച്ച ഫോട്ടോകളും എടുക്കാൻ സാധിക്കും.
ഇന്ന് രാത്രിയിലെ സൂപ്പർമൂൺ ഗ്രഹണം ഒരു അപൂർവ സംഭവമാണ്. അതുല്യമായ ചിത്രങ്ങളെടുക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. രാജ്യവ്യാപകമായി ചന്ദ്രഗ്രഹണം ദൃശ്യമായിട്ട് കുറച്ചു കാലമായി. ഇക്കഴിഞ്ഞ മാർച്ചിലാണ് അവസാനത്തെ പൂർണചന്ദ്രഗ്രഹണം ദൃശ്യമായത്. ഇതൊരു പ്രത്യേക നിമിഷമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ രാജ്യത്ത് എല്ലായിടത്തും ദൃശ്യമായ പൂർണചന്ദ്രഗ്രഹണം 2018ലായിരുന്നു.
സെപ്തംബർ 7ന് ഇന്ത്യൻ സമയം രാത്രി 8:58ന് ആരംഭിച്ച് രാത്രി 11:41ന് പൂർണ്ണതയിലെത്തുകയും സെപ്തംബർ 8ന് ഇന്ത്യൻ സമയം പുലർച്ചെ 2:25 ന് അവസാനിക്കുകയും ചെയ്യും. ഗ്രഹണത്തിന്റെ ആകെ സമയം ഏകദേശം 82മിനിറ്റ് നീണ്ടുനിൽക്കും.ഇന്ത്യയിലുടനീളം ഗ്രഹണം ദൃശ്യമാകും, ഡൽഹി, മുംബയ്, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ചാന്ദ്ര സൗന്ദര്യം ആസ്വദിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |