അങ്കമാലി: ശ്രീനാരായണ ഗുരുദേവ ജയന്തി മഹോത്സവം വിപുലമായ പരിപാടികളോടെ അങ്കമാലി ശാഖയിൽ കൊണ്ടാടി. രാവിലെ അനുഷ്ഠാന ചടങ്ങുകൾ രവീന്ദ്രൻ തന്ത്രികളുടെയും പ്രജീഷ് ശന്തിയുടെയും കാർമ്മികത്വത്തിൽ നടന്നു. വൈകീട്ട് ടൗണിൽ ഘോഷയാത്രയും തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനവും എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു . ശാഖാ പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷനായി. ഡോ. സുമ ജയചന്ദ്രൻ പ്രഭാഷണം നടത്തി . ശാഖാ സെക്രട്ടറി കെ.കെ. വിജയൻ, ഡോ. സ്വപ്നേഷ്, സുനിൽ പാലിശേരി, ശാഖാ വൈസ് പ്രസിഡന്റ് എം.എസ്. ബാബു, യൂണിയൻ കമ്മിറ്റി മെമ്പർ ബി.കെ. ബാബു, വനിതാ സംഘം പ്രസിഡന്റ് ജിജി ബാബു, സെക്രട്ടറി ബിന്ദു രാമചന്ദ്രൻ, ദർശന ചാരിറ്റബിൾ സംഘം പ്രസിഡന്റ് എൻ.പി. സജീവ്, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് പി.കെ. മുരളീധരൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എ.എസ്. ആശംസ്, കൺവീനർ അഞ്ജലി സഹദേവൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |