കൊച്ചി: ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് ഒരേ നിരക്കിൽ ടിക്കറ്റ് നൽകുന്ന 'വൺ ഇന്ത്യ' സെയിലുമായി എയർ ഇന്ത്യ. യാത്ര ലളിതമാക്കാനും ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള യാത്രകളിൽ ഏകീകൃത നിരക്ക് ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്നലെ മുതൽ എയർ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഓഫർ ലഭ്യമാക്കി. ഇന്ന് മുതൽ 11 വരെ ട്രാവൽ ഏജന്റുമാർ, എയർപോർട്ട് ടിക്കറ്റിംഗ് കൗണ്ടറുകൾ, കസ്റ്റമർ കോൺടാക്ട് സെന്റർ എന്നിവിടങ്ങളിൽ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. പരിമിതമായ സീറ്റുകളാണ് ഓഫറിലുള്ളത്.
ആദ്യം വരുന്നവർക്ക് ആദ്യമെന്ന അടിസ്ഥാനത്തിലാണ് ബുക്കിംഗ്. 2026 മാർച്ച് 31 വരെയുള്ള യാത്രയ്ക്കായി ഓഫർ നിരക്കിൽ ടിക്കറ്റെടുക്കാം. ഫ്‌ളൈ എ.ഐ എന്ന പ്രെമോ കോഡ് ഉപയോഗിച്ചാൽ 3,000 രൂപ വരെ അധിക കിഴിവും നേടാം.
ട്രിപ്പുകൾക്ക് ഒരേ നിരക്ക്
വൺ ഇന്ത്യ ഫെയർ സെയിലിന്റെ ഭാഗമായി ഇന്ത്യയിലെ ഏതെങ്കിലും നഗരത്തിൽ നിന്നും യൂറോപ്പിലെ നഗരങ്ങളിലേക്ക് റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾക്ക് ഒരേ നിരക്കായിരിക്കും. യാത്രാ തിയതി മാറിയാലും അധിക ചെലവില്ലാതെ ടിക്കറ്റ് മാറ്റിയെടുക്കാം
നിരക്ക്
ഒരു റൗണ്ട് ട്രിപ്പ് ടിക്കറ്റിന് ഇക്കോണമി ക്ലാസിൽ 47,000 രൂപയാണ് നിരക്ക്. പ്രീമിയം ഇക്കോണമിക്ക് 70,000 രൂപയും ബിസിനസ് ക്ലാസിന് 1,40,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
വിവിധ ചാർജുകൾ
ലണ്ടൻ ഹീത്രോ: 49,999 രൂപ
പ്രീമിയം ഇക്കോണമിക്ക് 89,999 രൂപ
ബിസിനസ് ക്ലാസിന് 1,69,999 രൂപ
സർവീസുകൾ
നിലവിൽ ലണ്ടനിലെ ഹീത്രോ, ഗാറ്റ്‌വിക്ക്, പാരിസിലെ ഷാൾസ് ഡെ ഗോളി എന്നിവിടങ്ങളിലേക്കും ഫ്രാങ്ക്ഫർട്ട്, ആംസ്റ്റർഡാം, മിലാൻ, കോപ്പൻഹേഗൻ, വിയന്ന, സ്യൂറിച്ച് ഉൾപ്പെടെ യൂറോപ്പിലെ 10 കേന്ദ്രങ്ങളിലേക്കാണ് എയർ ഇന്ത്യ നോൺ സ്‌റ്റോപ്പ് വിമാന സർവ്വീസുകൾ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |