കുറ്റ്യാടി: ശിവാനന്ദ ഇന്റർനാഷണൽ സ്കൂൾ ഒഫ് യോഗയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഗ്രീൻ വാലിയിൽ ഏകദിന ബോധവത്കരണ ക്യാമ്പ് നടത്തി. ശിവാനന്ദ ഇന്റർനാഷണൻ സ്‌കൂൾ ഓഫ് യോഗ ഡയറക്ടർ യോഗാചാര്യൻ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.എം മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ തുടർച്ചയായി കുറ്റ്യാടിയിൽ എസ്.ആർ.സി സർട്ടിഫിക്കറ്റ് കോഴ്സിന്റെ ആറുമാസ പരിശീലന ക്ലാസ് നടത്തും. ശിവാനന്ദ ഇന്റർനാഷണൽ സ്കൂൾ ഒഫ് യോഗ സംസ്ഥാന സെക്രട്ടറി ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തി. പി.കെ.സുരേഷ്. പി.സി. രവീന്ദ്രൻ, ടി.കെ. രാജൻ. പി.കെ. ബാബു, എൻ.കെ. ദിനേശൻ, ബിജു വളയന്നൂർ, സുനിൽകുമാർ തളീക്കര, എൻ.കെ. കണാരൻ, എം.കെ ഹരിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. യു.കെ അർജ്ജുനൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |