പെരുവള്ളൂർ : പറമ്പിൽ പീടികയിൽ നിന്ന് പുകയൂർ വഴി തലപ്പാറ, കൊളപ്പുറം ദേശീയ പാതാ ജംഗ്ഷനുകളിലേക്ക് എളുപ്പ വഴിയായ പറമ്പിൽ പീടിക കൊടശ്ശേരി പൊറ്റ റോഡ് കൂടുതൽ വീതി കൂട്ടിയ ശേഷം നവീകരിക്കാനായി ജില്ലാ പഞ്ചായത്തിനോ പൊതുമരാമത്ത് വകുപ്പിനോ കൈമാറണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി ) പെരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു.
കെ.സി. കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷനായി.
ഇരുമ്പൻ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ടി. മൊയ്തീൻകുട്ടി, കൊണ്ടാടൻ സെയ്തു, സി. കാദർ കുട്ടി, എം.സി.നിസാം , ഷമീർ കല്ലുങ്ങൽ, വി. മോഹനൻ, എൻ.കെ. അബ്ദുൾ കരീം, എം.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |