കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് സനൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. സനൽകുമാറിന്റെ ഫോൺ എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങവേ മുംബയ് വിമാനത്താവളത്തിലെത്തിയ സനൽകുമാറിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്‌ക്കുകയായിരുന്നു. തുടർന്ന് എളമക്കര എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിൽ എത്തിച്ചു. വൈദ്യപരിശോധനയ്‌ക്ക് ശേഷം സനൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
സ്‌ത്രീത്വത്തെ അപമാനിക്കുക, അപവാദ പ്രചാരണം നടത്തുക, വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ പരാതികളാണ് സനൽകുമാറിനെതിരെയുള്ളത്. 2022ലും നടി സമാനമായ പരാതി ഇയാൾക്കെതിരെ നൽകിയിരുന്നു. ആ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് പുതിയ കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |