കണ്ണൂർ: കോർപറേഷൻ തനത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ആയിക്കര ഫിഷ് മാർക്കറ്റ് ഉദ്ഘാടനവും പുതിയ പദ്ധതി പ്രഖ്യാപനവും മേയർ മുസ്ലീഹ് മഠത്തിൽ നിർവഹിച്ചു. കോർപറേഷൻ 2024 - 25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.പുതിയ പദ്ധതിയിൽ തനതുഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് ഹൈടെക് മാർക്കറ്റാണ് വിഭാവനം ചെയ്യുന്നത്. മാർക്കറ്റിന്റെ പുറംഭാഗം ഇന്റർലോക്ക് ചെയ്ത് ബാക്കിയുള്ള ഭാഗങ്ങളിൽ മേൽക്കൂര ഷീറ്റിടുന്നതോടൊപ്പം പൂർണമായി ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്യും. ഡെപ്യൂട്ടി മേയർ അഡ്വ.പി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സാബിറ ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുരേഷ്ബാബു എളയാവൂർ,ഷമീമ , സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |